സ്കാനിങ് സെൻ്ററുകളിൽ ആവർത്തനസ്കാനിങ് ഒഴിവാക്കാനുള്ള പരിഹാരം ആവശ്യമുണ്ട്

ഗ്രന്ഥപ്പുരയുടെ 4 സെൻ്ററുകളിൽ നിലവിൽ നടക്കുന്ന സ്കാനിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രശ്നം പങ്കു വെക്കാൻ ആഗ്രഹിക്കുന്നു. അതിനു ഒരു സൊലൂഷൻ ഡെവലപ്പ് ചെയ്യണം.

ഒരു ഉദാഹരമായി മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി സെൻ്റർ എടുക്കാം.

അവിടെ ദീപ്തിയും ബിൻസിയും ഡിജിറ്റൈസേഷനായി 'ഒരു പുസ്തകം ഐഡിൻ്റിഫൈ ചെയ്താൽ ആദ്യം അവർ ചെയ്യുന്നത് gpura.org ൽ ആ പുസ്തകം ഇതിനകം ഡിജിറ്റൈസ് ചെയ്തോ എന്ന് പരിശോധിക്കുകയാണ്. പ്രസ്തുത പുസ്തകം ഡിജിറ്റൈസ് ചെയ്തു എന്നു കണ്ടെത്തിയാൽ ആ പുസ്തകം പിന്നെ ഡിജിറ്റൈസ് ചെയ്യേണ്ട കാര്യമില്ലല്ലോ. അതിനാൽ അത് മാറ്റി വെക്കും.

എന്നാൽ ആ പുസ്തകം ഡിജിറ്റൈസ് ചെയ്തിട്ടില്ലെങ്കിൽ അവർ ആ പുസ്തകം ഒന്നു ഓടിച്ച് നോക്കി പുസ്തകത്തിൽ എല്ലാ പേജുകളും ഉണ്ടോ എന്ന് നോക്കും. എല്ലാം ഓക്കെയാണെങ്കിൽ അത് സ്കാനിങ്ങിനു പോകും. കുറഞ്ഞ പക്ഷം ടൈറ്റിൽ പേജ്, അകത്തെ എല്ലാ പേജുകൾ, അവസാന പേജ് ഇതെല്ലാം ഉള്ള പുസ്തകങ്ങൾ നമ്മൾ ഡിജിറ്റൈസേഷനായി എടുക്കും.

ഇങ്ങനെ മദ്രാസിലെ പുസ്തകം ഡിജിറ്റൈസേഷന് പോയി കഴിഞ്ഞ് ഒരാഴ്ച കഴിഞ് കോട്ടയത്ത് ശ്രീനാഥ് ഇതേ പുസ്തകം ഡിജിറ്റൈസേഷ്നായി എടുത്തു എന്നു കരുതുക. ശ്രീനാഥ് മദ്രാസിൽ നടന്നത് അറിയുന്നില്ല. ശ്രീനാഥും മുകളിൽ പറഞ്ഞ പ്രോസസ് പാലിക്കുന്നു. പുസ്തകം ഡിജിറ്റൈസേഷനു പോകുന്നു.

മദ്രാസിലെ പുസ്തകം 3 ആഴ്ച കഴിഞ്ഞ് എല്ലാ പരിപാടിയും കഴിഞു തിരിഞ്ഞു വരുന്നു. റിവ്യു ചെയ്ത് അത് റിലീസ് ചെയ്യുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞ് കോട്ടയത്തു നിന്നുള്ള പുസ്തകം വരുന്നു. റിവ്യുവിൻ്റെ സമയത്ത് ഡൂപ്ലിക്കേഷൻ കണ്ടു പിടിക്കുന്നു. ഇത് വിഭവ നഷ്ടം ഉണ്ടാക്കുന്നു.

ചുരുക്കത്തിൽ ഡിജിറ്റൈസേഷനു അടുത്ത് അത് റിലീസ് ചെയ്യുന്നത് വരെയുള്ള 3-4 ആഴ്ചയ്ക്കുള്ളിലുള്ള കാലയളവിൽ നിലവില ഡിജിറ്റൈസ് ചെയുന്ന പുസ്തകങ്ങളെ കുറിച്ചുള്ള ഒരു ലൈവ് ഡാറ്റ ഇല്ലാത്തത് കൊണ്ട് ചെറിയ അളവിൽ ഡ്യൂപ്ലിക്കേഷനുള്ള സാദ്ധ്യത നിലനിൽക്കുന്നു.

നിലവിൽ ചെറിയ അളവിലുള്ള ആവർത്തനസ്കാനിങ് ആണെങ്കിലും, നമ്മൾ ഇതിനകം തന്നെ 7,000ത്തിൽ പരം രേഖകൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞതിനാൽ ഇനി മുൻപോട്ട് ഇത്തരം ആവർത്തനസ്കാനിങിനു സാദ്ധ്യത കൂടുതലാണ്. അതിനാൽ മുകളിൽ പറഞ്ഞ തരത്തിലുള്ള ഒരു പരിഹാരം നമ്മൾ പെട്ടന്നു തന്നെ വികസിപ്പിക്കേണ്ടതുണ്ട്.

Just to clarify – I wouldn’t recommend using Omeka S for workflow management. It’s best suited as a presentation/repository layer.

For workflow coordination, I’ve identified two tools that are widely adopted by the archivist community:

I’ve also posted to a couple of archivist communities to learn how others handle similar coordination challenges in distributed digitization setups:

Will report back with any useful insights.

1 Like