ഇൻഡിക് ആർക്കൈവിന്റെ വെബ്സൈറ്റിൽ പ്രധാനമായും ‘ന്റ’ റെൻഡറാകുന്നത് തെറ്റായ രീതിയിലാണ്.
എന്താണ് പ്രശ്‌നം?
മിക്കവാറും ടൈപ്പിങ്ങിന് ഉപയോഗിക്കുന്ന ടൂൾ/ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഡീഫോൾട് മലയാളം ഫോണ്ടിന്റെ പ്രശ്നമാണ്.
മിക്കവാറും ഉപയോഗിക്കുന്ന വിൻഡോസ് ഡീഫോൾട് ഫോണ്ടുകളായ കാർത്തിക/ നിർമല ഫോണ്ടുകളുടെ പ്രശ്നമാണ്.
ഈ മുകളിൽ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ടുകൾ വിൻഡോസിലെ ഡീഫോൾട് മലയാളം ഫോണ്ട് ( എന്റെ അറിവിൽ ) അഞ്ജലി ഓൾഡ് ലിപിയും, ക്രോമിൽ ബാലു ചേട്ടൻ ഫോണ്ടും നൽകുമ്പോഴുള്ളതാണ്.
ഈ മുകളിൽ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ടുകൾ വിൻഡോസ് 11ൽ അഞ്ജലി ഓൾഡ് ലിപി ഡീഫോൾട് മലയാളം ഫോണ്ടും, ബ്രേവ് ബ്രൗസറിൽ മഞ്ജരി ഡീഫോൾട് ഫോണ്ടും നൽകുമ്പോഴുള്ളതാണ്.
എന്തുകൊണ്ടിങ്ങനെ?
ബ്രൗസറിൽ ഉപയോഗിച്ചിരിക്കുന്ന രണ്ട് ഫോണ്ടുകളും യൂണികോഡ് ആയിട്ടും രണ്ടായി ആണ് ചിത്രീകരിക്കുന്നത് (റെൻഡർ ചെയ്യുന്നത്). അതിന് കാരണം ഒന്നിൽ കൂടുതൽ രീതിയിൽ ‘ന്റ’ എഴുത്ത് രീതികൾ യൂണികോഡിൽ ഉള്ളതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
എന്താണ് പ്രശ്നമെന്ന് വിശദമായി പറയുന്ന ബ്ലോഗ് പോസ്റ്റുകൾ ചുവടെ നൽകുന്നു:
https://thottingal.in/blog/2014/03/22/notosansmalayalam-and-nta/
രണ്ട് ഫോണ്ടിൽ രണ്ട് തരത്തിലുള്ള ‘ന്റ’യുടെ ചിത്രീകരണം
ബാലു ചേട്ടൻ ഫോണ്ടിൽ ന്റ റെൻഡർ ആകുന്നത് ൻ+്+റ എന്ന രീതിയിലാണ്.
പിന്നെന്തുകൊണ്ട് മഞ്ജരി കൃത്യമായി കാണിക്കുന്നു?
അതിന്റെ ഉത്തരം ( എന്റെ അറിവിൽ ) ഈ മലയാളം യൂണിക്കോഡ് പ്രശ്‌നങ്ങളും വിൻഡോസ് ഫോണ്ടുകളുടെ പ്രശ്നങ്ങളും നന്നായി അറിയാവുന്ന സന്തോഷ് തോട്ടിങ്ങലാണ് മഞ്ജരി ഫോണ്ട് നിർമ്മിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഈ പ്രശ്നം അറിയാം. അദ്ദേഹം നിർമ്മിക്കുന്നതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ കീഴിൽ പരിപാലിക്കുന്നതുമായ മിക്ക പുതിയ ഫോണ്ടുകളിലും വിൻഡോസിൽ ൻ+്+റ എന്ന് ടൈപ്പ് ചെയ്താലും അത് ന്റ എന്ന് തന്നെ കൃത്യമായി റെൻഡർ ചെയ്ത് കാണിക്കും.
എന്താണ് പരിഹാരം?
ഞാൻ പിന്തുടരുന്ന രീതി പറയാം:
ബ്രൗസറിലെയും, വിൻഡോസിലെയും ഡീഫോൾട് ഫോണ്ടുകൾ മാറ്റുക.
അതിനായി:
ക്രോം എൻജിൻ ഉപയോഗിക്കുന്ന ബ്രൗസറുകളിൽ;
chrome://settings/fontsഎന്ന പാത്ത് ഉപയോഗിച്ചോ, അല്ലാതെ മെനു ബട്ടണിൽ നിന്ന്
Settings > Appearance > Customize fonts - എന്ന രീതിയിൽ ഓപ്പൺ ചെയ്ത്.
ആ സെറ്റിങ്സിൽ ഓപ്പൺ ആയി വരുന്ന വിൻഡോയിലെ;
-
Standard font
-
Serif font
-
Sans-serif font
എന്നിവ മലയാളവും ഇംഗ്ലീഷും സപ്പോർട്ട് ചെയ്യുന്ന മഞ്ജരി പോലുള്ള പുതിയ ഫോണ്ടുകളാക്കുക.
( മഞ്ജരി പോലുള്ള ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഫോണ്ടുകൾ ഉപയോഗിച്ചാൽ നന്നായിരിക്കും).(ഇത് പ്രശ്നം മുഴുവനായി പരിഹരിക്കാനുള്ള സാധ്യത കുറവാണ്).
അടുത്തത്:
വിൻഡോസിലെ ഡീഫോൾട് മലയാളം ഫോണ്ട് മാറ്റുക.
അതിനായി, win (Key)+Rഅമർത്തി regeditഎന്ന് ടൈപ്പ് ചെയ്യുകയോ. അല്ലെങ്കിൽ വിൻഡോസിന്റെ സെർച്ച് ബാറിൽ Registry Editorഎന്ന് സെർച്ച് ചെയ്താലും മതി. ചിലപ്പോൾ ആദ്യം ഓപ്പണായി വരുന്ന User Account Controlൽ വരുന്ന പോപ് അപ്പിൽ yesകൊടുക്കുക തുടർന്ന് വരുന്ന വിൻഡോയിൽ Computer > HKEY_LOCAL_MACHINE > SOFTWARE > Microsoft > Windows NT > CurrentVersion > FontSubstitutes എന്ന രീതിയിൽ ഫോൾഡറുകൾ ഓപ്പൺ ചെയ്യുകയോ അല്ലെങ്കിൽ Computer\HKEY_LOCAL_MACHINE\SOFTWARE\Microsoft\Windows NT\CurrentVersion\FontSubstitutesഎന്ന രീതിയിൽ തന്നിരിക്കുന്ന പാത്ത് കോപ്പി ചെയ്ത് Registry Editorന്റെ വിൻഡോയിലെ പാത്തിൽ പേസ്റ്റ് ചെയ്ത് കീബോർഡിലെ Enterഅമർത്തിയാലും ഈ സെറ്റിങ്സിൽ എത്താൻ കഴിയും.
അവിടെയുള്ള MS Shell Dlg 2എന്നതിന്റെ വാല്യൂ ഏത് ഫോണ്ട് ആണോ ഡീഫോൾട് ആക്കേണ്ടത് ആ ഫോണ്ടിന്റെ പേര് അതിന് സമാന്തരമായി വരുന്ന Data കോളത്തിൽ നൽകുക. അതിനായി MS Shell Dlg 2 എന്നതിൽ ഡബിൾ ക്ലിക്ക് ചെയ്യുക. ( എന്റെ കാര്യത്തിൽ അവിടെ AnjaliOldLipi എന്ന വാല്യൂ ആണ് നൽകിയിരിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മഞ്ജരിയുടെയോ മറ്റോ ലേറ്റസ്റ്റ് ഫോണ്ട് ഉപയോഗിക്കാം. എനിക്ക് മഞ്ജരി ഉപയോഗിച്ചപ്പോൾ എന്തോ പ്രശ്‌നം അന്ന് നേരിട്ടതുകൊണ്ടാണ് AnjaliOldLipi ആക്കേണ്ടി വന്നത്. നിങ്ങൾക്ക് ചിലപ്പോൾ ശരിയാകാം, ഇല്ലെങ്കിൽ AnjaliOldLipi ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാം.)
ഫോണ്ടിന്റെ പേര് വാല്യൂ ആയി നൽകുന്നതിന് പേര് കണ്ടെത്താൻ പഴയ വിൻഡോസ് കമ്പ്യൂട്ടറുകളിൽ C:\WINDOWS\Fonts എന്ന പാത്തുപയോഗിച്ചും. പുതിയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ Settings > Personalization > Fontsൽ തിരഞ്ഞും പേര് കണ്ടെത്തി വാല്യൂ ആയി നൽകാം.
അവസാനമായി:
കമ്പ്യൂട്ടർ ഒന്ന് റീസ്റ്റാർട് ചെയ്ത് മലയാളം വിക്കിപീഡിയയുടെ ഹോം പേജ് സന്ദർശിക്കുകയോ, ഗൂഗിൾ ഇൻപുട് ടൂൾ ഉപയോഗിച്ച് **ന്റ**എന്ന് ഓൺലൈനിൽ ടൈപ്പ് ചെയ്ത് നോക്കുകയോ ചെയ്‌താൽ നല്ല മിഴിവുള്ള ഫോണ്ടിൽ കാര്യങ്ങൾ തെളിയുന്നത് കാണാം.
Another Method:
ഇത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ (SMC) വിക്കിയിൽ നൽകിയിട്ടുള്ള ഡോക്യുമെന്റേഷനാണ്. ഞാൻ ഇതിൽ പറയുന്ന രീതി ചെയ്ത് നോക്കിയിട്ടില്ല, നിങ്ങൾക്ക് വേണമെങ്കിൽ ചെയ്ത് നോക്കാവുന്നതാണ്.











