(വാട്സാപ്പിൽ നിന്നും ഇങ്ങോട്ടെടുക്കുന്നത്)
പൊതുവിൽ ഒരു സംശയമുണ്ട്. ഇപ്പോൾ തന്നെ, അല്ലെങ്കിൽ അടുത്ത് തന്നെ LLM-കളിൽ ഉണ്ടാകാവുന്ന ഫീച്ചറുകൾ ട്രഡീഷണൽ രീതിയിൽ നിർമ്മിക്കാൻ എന്തിനാണ് എനർജി കളയുന്നത്? ഉദാഹരണത്തിന് ഓളത്തിൽ വാക്കുകളുടെ ഉച്ചാരണം കൊണ്ടുവരുന്ന പ്രോജക്റ്റ്.
പല “മൈനർ” പ്രശ്നങ്ങൾ എപ്പോഴും LLM വഴി കിട്ടുന്ന ഉത്തരങ്ങൾക്കുണ്ടാവും. നമ്മൾ manually ചെയ്താലും ഉണ്ടാവും മറ്റു പലതും.
Infinite എനർജിയും റിസോഴ്സും ഉണ്ടെങ്കിൽ ഇതും ഇതിലപ്പുറവും ചെയ്യാം. പക്ഷെ, അതൊക്കെയും പരിമിതമായിരിക്കുമ്പോൾ, ഓരോന്നിനും ഇറങ്ങിപ്പുറപ്പെടും മുമ്പ് പ്രയോരിറ്റി ശരിയാണോ എന്ന് പത്ത് തവണ ആലോചിക്കേണ്ടേ?
അതേസമയം ഒരു കാര്യം ചെയ്തേ പറ്റൂ എന്നൊരാൾക്ക് അതിതീവ്രമായി തോന്നുന്നെങ്കിൽ ഇതൊന്നും നോക്കേണ്ട കാര്യവുമില്ല. ഇങ്ങനെ പ്രയോരിറ്റി നോക്കി പ്രാഗ്മാറ്റിക്കായിരുന്നെങ്കിൽ ഷിജു ഒരു പുസ്തകവും സ്കാൻ ചെയ്യുമായിരുന്നില്ല ![]()