ഓൺലൈൻ വ്യൂവറിൻ്റെ ഡിഫാൾട്ട് വ്യൂ പ്രശ്നം

ഗ്രന്ഥപ്പുരയിൽ നമ്മൾ ഒരു ഐറ്റം തുറക്കുമ്പോൾ ഉദാ: ( 1939 - പ്രഹ്ലാദചരിതം കിളിപ്പാട്ട് – ഗ്രന്ഥപ്പുര (Granthappura) ) അതിൻ്റെ ഡിഫാൾട്ട് ഓൺലൈൻ വ്യൂ ഡബിൾ പേജ് ആണ്. ഇത് സിംഗിൾ പേജ് ആക്കണം.

ഇതു് ഞാൻ നോക്കട്ടെ. ഒരുപക്ഷേ എളുപ്പം പരിഹരിക്കാനായേക്കും.

മേൽപ്പറഞ്ഞ ഐറ്റത്തിനു മാത്രം ഞാൻ ഒരു പരിഹാരം കണ്ടിട്ടുണ്ടു്.

താഴേപ്പറയുന്നതാണു് ഞാൻ കണ്ടെത്തിയ പരിഹാരം.

  1. Manifest ലെവലിൽ: “behavior”: [“paged”] — ഇത് രണ്ട് പേജ് വ്യൂ എനേബിൾ ചെയ്യും
  2. ആദ്യത്തെ canvas-ൽ മാത്രം: “behavior”: [“non-paged”] — ഇത് ആദ്യ പേജ് നടുക്ക് കാണിക്കും

ഇവിടാണു് മാറ്റം വരുത്തേണ്ടതു്.