Gpuraക്ക് അകത്ത് നിന്ന് ഡിഫാൾട്ട് തമ്പ് നെയിൽ പേജ് മാറ്റുന്നതിനുള്ള പരിഹാരം വേണം

മിക്കപഴയ രേഖകൾക്കും കവർ പേജ് നഷ്ടപ്പെട്ടിരിക്കും. അങ്ങനുള്ളതിൽ ചിലത് പിന്നിട് ബൈൻഡ്ചെയ്യാറുണ്ട്. അതുകൊണ്ട് ഡിജിറ്റൈസ് ചെയ്ത കോപ്പിയിൽ അതിൻ്റെ ആദ്യപേജായി മിക്കപ്പോഴും വരിക ബ്ലാങ്ക് പേജോ അല്ലെങ്കിൽ ബൈൻഡ് പേജോ ഒക്കെയായിരിക്കും.

ഇതൊഴിവാക്കി നമുക്ക് ഇഷ്ടമുള്ള ഒരു പേജ് ഡിഫാൾട്ട് പേജായി സെൻ്റ് ചെയ്യാനുള്ള ഒരു സംവിധാനം നമ്മൾ ഡെവലപ്പ് ചെയ്തിട്ടുണ്ട്. ഈ പണി പുസ്തകം റിലീസ് ചെയ്യുമ്പോൾ നമ്മൾ ചെയ്യും. താഴത്തെ ഇമേജിൽ കാണുന്ന തമ്പ് നെയിൽ ഇമേജ് ഒക്കെ നമ്മൾ ആ ടൂൾ ഉപയോഗിച്ച് നമുക്ക് ഇഷ്ടമുള്ള പേജ് (മിക്കപ്പോഴും ടൈറ്റിൽ പേജ്) സെറ്റ് ചെയ്തതാണ്

എന്നാൽ ഈ പരിഹാരത്തിലൂടെ സെറ്റ് ചെയ്യുന്ന ഡിഫാൾട്ട് പേജ് പല അവസരത്തിലും തെറ്റായിപോകുന്നു. പക്ഷെ ഇത് തിരുത്തണമെങ്കിൽ വർക്ക് ഫ്ലോ മൊത്തം ആവർത്തിക്കേണ്ട സ്ഥിതിയാണ്.

അതിനു പകർം ഒമേഗയ്ക്ക് അകത്ത് തന്നെ നമുക്ക് ഇഷ്ടമുള്ള പേജ് നമ്പർ കൊടുത്ത് സേവ് ചെയ്യുമ്പോൾ manifest ഫയൽ സേവ് ആവുന്ന വിധത്തിലോ മറ്റോ ഒരു പരിഹാരം ഡെവലപ്പ് ചെയ്യാമോ?

നിലവിൽ മാനിഫെസ്റ്റു് ഫയൽ തയ്യാറാക്കുന്ന സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് ലഭ്യമാണോ? അതു് കിട്ടിയാൽ ഒരുപക്ഷേ എനിയ്ക്കു് സഹായിക്കാനായേക്കും